മാലിന്യ ശേഖരണം കലണ്ടര്
ചൂര്ണ്ണിക്കര ഗ്രാമപഞ്ചായത്ത്
പാഴ് വസ്തു / അജൈവ മാലിന്യ ശേഖരണം - കലണ്ടര്
മാസം തിരിച്ചുള്ള മാലിന്യ ശേഖരണക്രമം
01
ജനുവരി
ഇ-വേസ്റ്റ്
02
ഫെബ്രുവരി
തുണി മാലിന്യം
03
മാര്ച്ച്
ആപല്ക്കരമായ ഇ-മാലിന്യങ്ങള് (പിക്ചര് ട്യൂബ്, ഇലക്ട്രിക് ബള്ബ്, ഇലക്ട്രിക് ട്യൂബ്, കണ്ണാടി)
04
ഏപ്രില്
ചെരുപ്പ്, ബാഗ്, തെര്മോക്കോല്, തുകല്, കാര്പ്പെറ്റ്, അപ്ഹോള്സ്റ്ററി വേസ്റ്റ് (ഉപയോഗശൂന്യമായ മെത്ത, തലയിണ, പ്ലാസ്റ്റിക് പായ)
05
മെയ്
കുപ്പി, ചില്ല് മാലിന്യങ്ങള്
06
ജൂണ്
ഉപയോഗശൂന്യമായ വാഹന ടയര്
07
ജൂലൈ
ഇ-മാലിന്യങ്ങള്
08
ആഗസ്റ്റ്
പോളി എത്തിലീന്, പ്രിന്റിംഗ് ഷീറ്റ്, സ്ക്രാപ്പ് ഇനങ്ങള്
09
സെപ്റ്റംബര്
മരുന്ന് സ്ട്രിപ്പുകള്
10
ഒക്ടോബര്
ആപല്ക്കരമായ ഇ-മാലിന്യങ്ങള് (പിക്ചര് ട്യൂബ്, ഇലക്ട്രിക് ബള്ബ്, ഇലക്ട്രിക് ട്യൂബ്, കണ്ണാടി)
11
നവംബര്
ചെരുപ്പ്, ബാഗ്, തെര്മോക്കോള്, തുകല്, കാര്പ്പെറ്റ്, അപ്ഹോള്സ്റ്ററി വേസ്റ്റ് (ഉപയോഗശൂന്യമായ മെത്ത, തലയിണ, പ്ലാസ്റ്റിക് പായ)
12
ഡിസംബര്
കുപ്പി, ചില്ല് മാലിന്യങ്ങള്
എല്ലാ മാസവും ശേഖരിക്കുന്നവ പേപ്പര്, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകള് എല്ലാ മാസവും ശേഖരിക്കുന്നു.
മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ
കലണ്ടര് പ്രകാരം യൂസര് ഫീ നല്കി മാലിന്യങ്ങള് ഹരിതകര്മ്മ സേനയ്ക്ക് കൈമാറേണ്ടതാണ്.
നിത്യ ജീവിതത്തിന്റെ ഭാഗമായുണ്ടാകുന്ന അജൈവ മാലിന്യങ്ങളായ ന്യൂസ് പേപ്പര്, പാല് കവര്, കടകളില് നിന്നും ലഭിക്കുന്ന പാക്കേജിംഗ് കവറുകള്, ട്യൂത്ത് ബ്രഷ്, ട്യൂത്ത് പേസ്റ്റിന്റെ ഒഴിഞ്ഞ കവറുകള്, ഒഴിഞ്ഞ എണ്ണക്കവറുകള്, അരി, പഞ്ചസാര മുതലായ പലവ്യഞ്ജന സാധനങ്ങളുടെ കവറുകള് തുടങ്ങിയവ കഴുകി വൃത്തിയാക്കി ഉണക്കിവെക്കേണ്ടതാണ്.
ഹരിതകര്മ്മ സേനാംഗങ്ങള് എല്ലാ മാസവും വീടുകളില് വന്ന് ശേഖരിക്കുന്നതാണ്.